മഞ്ചിക്കണ്ടി വെടിവയ്പ്പിൽ സർക്കാരും സിപിഐയും കടുത്ത പോരിൽ: മുഖ്യമന്ത്രിയെ കാണാൻ കാനം രാജേന്ദ്രൻ

Published : Nov 04, 2019, 08:59 PM ISTUpdated : Nov 05, 2019, 12:51 AM IST
മഞ്ചിക്കണ്ടി വെടിവയ്പ്പിൽ സർക്കാരും സിപിഐയും കടുത്ത പോരിൽ: മുഖ്യമന്ത്രിയെ കാണാൻ കാനം രാജേന്ദ്രൻ

Synopsis

വ്യാജ ഏറ്റുമുട്ടലെന്ന സിപിഐ അന്വേഷണ റിപ്പോർട്ട് ഇന്ന് കാനം രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകും. പൊലീസ് നടപടിയെ പൂർണ്ണമായും തുണച്ച് പൊലീസ്.

തിരുവനന്തപുരം: മഞ്ചിക്കണ്ടി വെടിവെയ്പ്പിൽ സർക്കാറും സിപിഐയും തമ്മിലെ തർക്കം അതിരൂക്ഷം. വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്നുള്ള സിപിഐ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കാനം രാജേന്ദ്രൻ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. എന്നാൽ മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ടെന്ന് പറഞ്ഞ് പൊലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു.

മഞ്ചിക്കണ്ടിയിൽ മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും വാദങ്ങൾ സിപിഐ പൂ‍ർണ്ണമായും തള്ളുകയാണ്. സ്ഥലം സന്ദർശിച്ച അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. പൊലീസ് ഏകപക്ഷീയമായാണ് വെടിവെച്ചതെന്നും സിപിഐ പറയുന്നു. മണിവാസകത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ട്. മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയോ അതിന് ശേഷമോ ആണ് പൊലീസ് വെടിവെച്ചതാണെന്നാണ് സ്ഥലവാസികൾ അറിയിച്ചത്. അതിനാൽ മജിസ്റ്റീരിയൽ അന്വേഷണമാണ് പാർട്ടി ആവശ്യപ്പെടുന്നത്.

എന്നാൽ പാർട്ടി റിപ്പോർട്ട് കാനം രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറാനിരിക്കെ സർക്കാർ പൊലീസ് നടപടിയെ പൂർണ്ണമായും തുണക്കുന്നു. നിയമസഭയിൽ വ്യാജ ഏറ്റുമുട്ടലെന്ന പ്രതിപക്ഷ വിമർശനത്തിന് പിണറായി വിജയൻ നൽകിയ മറുപടിയും സിപിഐയെക്കൂടി ലക്ഷ്യമിട്ട് ആയിരുന്നു.

അട്ടപ്പാടി മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചു. കീഴടങ്ങാൻ വന്നവരെ അല്ല വെടിവച്ചത്. കീഴടങ്ങുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ട്. മാവോയിസ്റ്റുകളെ ആരും ആട്ടിൻകുട്ടികളാക്കി ചിത്രീകരിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേ സമയം അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലെ ഏറ്റുമുട്ടൽ ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്ന് പൊലീസ് റിപ്പോർട്ട് പാലക്കാട് ജില്ലാ കോടതി അംഗീകരിച്ചു. കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാനുളള നടപടികളുമായി പൊലീസിന്  മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ആണ് മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ തീരുമാനം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി