'സിപിഎം ധാരണ തെറ്റിച്ചു'; കൊല്ലത്ത് സിപിഐക്ക് കടുത്ത അമർഷം; തർക്കം മേയർ സ്ഥാനം വിട്ടുകിട്ടാത്തതിനെ ചൊല്ലി

Published : Jan 25, 2025, 06:18 AM IST
'സിപിഎം ധാരണ തെറ്റിച്ചു'; കൊല്ലത്ത് സിപിഐക്ക് കടുത്ത അമർഷം; തർക്കം മേയർ സ്ഥാനം വിട്ടുകിട്ടാത്തതിനെ ചൊല്ലി

Synopsis

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ വെച്ചുമാറുന്നത് സംബന്ധിച്ച മുന്നണി ധാരണ സിപിഎം കൊല്ലത്ത് തെറ്റിച്ചെന്ന് സിപിഐ

കൊല്ലം: കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം വെച്ചുമാറാത്തത്തില്‍ സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ മറുപടി.

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ മുന്നണി ധാരണയുണ്ട്. ഇത് പ്രകാരം കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം അവസാന ഒരു വര്‍ഷം സിപിഐയ്ക്ക് ഉള്ളതാണ്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിപിഎം മേയര്‍ സ്ഥാനം വെച്ചുമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് സിപിഐയുടെ വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ സിപിഎമ്മിന്‍റെ നിലപാടിനെതിരെ രംഗത്തെത്തി. മുന്നണി ധാരണ പാലിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും ഒഴിഞ്ഞ് മാറിനില്‍ക്കുമെന്ന മുന്നറിയിപ്പ് വരെ നേതാക്കള്‍ നല്‍കി. എന്നാല്‍ മുന്നണി ധാരണ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് സിപിഎം ജില്ലാ നേതൃത്വം ഒഴിഞ്ഞു മാറുകയാണ്. മേയര്‍ സ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.

സിപിമ്മിന്‍റെ സംസ്ഥാന സമ്മേളനം മാര്‍ച്ച് ആദ്യവാരം കൊല്ലത്ത് നടക്കുകയാണ്. സമ്മേളനം കഴിയുന്നതുവരെ പ്രസന്ന ഏര്‍ണസ്റ്റ് മേയര്‍ സ്ഥാനം ഒഴിഞ്ഞേക്കില്ലെന്ന അഭ്യൂഹത്തെ തുര്‍ന്നാണ് നിലപാട് കടുപ്പിക്കാനുള്ള സിപിഐയുടെ തീരുമാനം. സിപിഎം ജില്ലാ നേതൃത്വത്തിന് സിപിഐ ഉടന്‍ കത്ത് നല്‍കും. മുന്നണി ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രണ്ടര വര്‍ഷം വീതം സിപിഎമ്മിനും സിപിഐയ്ക്കുമെന്നാണ്. കാലാവധി പൂര്‍ത്തിയായപ്പോള്‍ തന്നെ സപിഐ പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിനായി ഒഴിഞ്ഞു കൊടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടകര എംഡിഎംഎ കേസ്: ഒരാൾ കൂടി പിടിയിൽ, ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയെന്ന കണ്ടെത്തലിൽ പൊലീസ്
പൊലീസ് സംഘടനയിൽ പോര് രൂക്ഷം; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം, അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ