ദില്ലിയിലെ വർഗ്ഗീയ സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് കാനം രാജേന്ദ്രൻ

By Web TeamFirst Published Feb 26, 2020, 5:55 PM IST
Highlights

കലാലയങ്ങളിൽ സമരങ്ങൾക്കും മറ്റ് പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് സമാനമായ വിധികൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ദില്ലിയിലെ വർഗ്ഗീയ സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് കാനം രാജേന്ദ്രൻ വിമർശിച്ചു. ഭരണകൂട ഭീകരതയാണ് ദില്ലിയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളിൽ സമരങ്ങൾക്കും മറ്റ് പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് സമാനമായ വിധികൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും അപ്പീൽ പോകുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്ന് കാനം പറഞ്ഞു.

Read more at: 'ക്യാമ്പസുകള്‍ പഠിക്കാനുള്ളതാണ്', രാഷ്ട്രീയത്തിന്റെ പേരില്‍ കലാലയ പ്രവര്‍ത്തനം തടയരുതെന്ന് കോടതി...

അതിനിടെ ദില്ലി കലാപത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും ബന്ധുക്കളിൽ നിന്നും മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന ജിടിബി ആശുപത്രിക്കെതിയിൽ സുപ്രീംകോടതി അഭിഭാഷക സംഘം സന്ദർശിച്ചു. കലാപത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും വിശദാംശങ്ങളും ജിടിബി ആശുപത്രി പുറത്തുവിട്ടു. ആറു പേരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടു നൽകി. മറ്റു മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് വിട്ടു നൽകും. ഒമ്പത് പേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഒരാള്‍ പൊള്ളലേറ്റ് മരിച്ചെന്നും അഞ്ച് പേർ കല്ലേറിൽ മരിച്ചെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പരാതികള്‍ ചൂണ്ടികാട്ടിയ സുപ്രീംകോടതി അഭിഭാഷക സംഘം ആശുപത്രി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി.

Read more at: ദില്ലിയിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ട, രാഷ്ട്രീയ പ്രതിനിധികൾ തലസ്ഥാനത്തെത്തണമെന്നും സമസ്ത ...
 

click me!