
തിരുവനന്തപുരം : ലോകായുക്ത നിയമത്തിൽ കടുംപിടുത്തം വിട്ട് ഭേദഗതി നിർദ്ദേശിക്കാൻ സിപിഐ. ലോകായുക്ത വിധി പരിശോധിക്കാൻ സർക്കാറിന് പകരം സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം സിപിഐ മുന്നോട്ട് വെക്കും. നിയമസഭ സമ്മേളനത്തിന് മുമ്പ് സിപിഎം-സിപിഐ ചർച്ച നടത്തും.
ലോകായുക്ത നിയമത്തിൽ വെള്ളം ചേർത്തുള്ള ഭേദഗതിയെ ശക്തമായി എതിർത്ത സിപിഐ വിട്ടുവീഴ്ച ചെയ്ത് ബദൽ നിർദ്ദേശം മുന്നോട്ട് വെക്കും. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകരെ സ്ഥാനത്തുനിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് എടുത്തുകളയുന്നതാണ് സർക്കാർ ഓർഡിനൻസ്. വിധിക്കെതിരെ ഗവർണ്ണർക്കോ മുഖ്യമന്ത്രിക്കോ സർക്കാറിനോ അപ്പീൽ നൽകാമെന്നതാണ് പ്രധാന ഭേദഗതി.
ലോകായുക്ത ഭേദഗതി: ഭിന്നത തീർക്കാൻ സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച നടത്തും
പൊതുപ്രവർത്തകരുടെ നിയമനാധികാരി അപ്പീൽ കേൾക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതി എന്ന നിലയിലേക്കാണ് സിപിഐ അയഞ്ഞെത്തിയിരിക്കുന്നത്. വിധിക്കെതിരെ അപ്പീൽ ഇല്ലാത്തതിൻറെ നിയമപ്രശ്നം പരിഗണിച്ചാണ് ഇതെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം. ഫലത്തിൽ സിപിഐ ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഉന്നതാധികാര സമിതിയുടെ ഘടന വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് നിർദ്ദേശം. സിപിഐ പിന്നോട്ട് പോകുമ്പോൾ ഈ ബദൽ സിപിഎം അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. 22 ന് സഭാ സമ്മേളനം ചേരും മുമ്പ് സിപിഎം-സിപിഐ ചർച്ച നടത്തിയാകും തീരുമാനമെടുക്കുക. അതേ സമയം സിപിഐയുടെ ഭേദഗതി നിർദ്ദേശം മുൻ നിലപാടിൽ നിന്നുള്ള പിന്നോട്ട് പോകലായി പ്രതിപക്ഷം ഉന്നയിക്കുമെന്നുറപ്പാണ്.
'ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഏഴയലത്തെത്തിയില്ല'; ഇഴകീറി മികവ് പരിശോധിച്ച് സിപിഎം
അഞ്ച് ദിവസം നീണ്ട നിര്‍ണ്ണായക നേതൃയോഗങ്ങൾക്കിടെ മന്ത്രിസഭയുടേയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം. ജനങ്ങളോട് നേരിട്ടിടപെടുന്ന പ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം ശരാശരിക്ക് ഒപ്പം പോലും എത്തുന്നില്ലെന്നുള്ളതാണ് പ്രധാനമായും ഉയര്‍ന്ന പരാതി. അതിൽ തന്നെ മുഖ്യന്ത്രി നേരിട്ട് ഭരിക്കുന്ന പൊലീസിൽ തുടങ്ങി ആരോഗ്യ, തദ്ദേശ, പൊതുമരാമത്ത് വകുപ്പുകളും ഘടകക്ഷികകൾ കൈകാര്യം ചെയ്യുന്ന കെഎസ്ആര്‍ടിസി, കെഎസ്ഇബി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം പ്രതിനിധികളുടെ ഇഴകീറി പരിശോധനക്ക് വിധേയമായി...കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam