കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും; നടപടി പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ

Published : Mar 20, 2025, 04:09 PM ISTUpdated : Mar 20, 2025, 04:10 PM IST
കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും; നടപടി പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിൽ

Synopsis

കെ ഇ ഇസ്‍മയിലിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ. സിപിഐ എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും.

പാലക്കാട്: മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ. സിപിഐ എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്‍മയില്‍ പറഞ്ഞു.

പി രാജുവിൻ്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയിൽ നൽകിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. പി രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചല്ല. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നൽകിയ പ്രതികരണത്തിൽ കെ ഇ ഇസ്മയിൽ പറഞ്ഞിരുന്നു. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ നിലവില്‍ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്. 

Also Read: പിവി അൻവറിന് വിവരം ചോർത്തി നൽകിയെന്ന് കണ്ടെത്തൽ; ഡിവൈഎസ്‌പിയെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടിയിലെ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, വിജിലൻസ് അന്വേഷണം
ഭരണനേട്ടം പരിഗണിച്ചു; മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അശ്വതി വിബിക്ക് ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം