ക്യാമ്പസുകള്‍ ഭീകരവാദ കേന്ദ്രങ്ങളാകുന്നില്ലെന്ന് മുഖ്യമന്ത്രി; സിപിഎം ആരോപണം തിരുത്തണമെന്ന് പോപ്പുലർ ഫ്രണ്ട്

By Web TeamFirst Published Oct 6, 2021, 4:14 PM IST
Highlights

സംഘപരിവാറിന്‍റെ നാവായി സിപിഎം മാറുകയാണ്. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് സിപിഎം സെക്രട്ടറി എ വിജയരാഘവൻ നടത്തുന്നത്. ഇക്കാര്യത്തിലെല്ലാം സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ്  സി പി മുഹമ്മദ് ബഷീർ

കോഴിക്കോട്: സംസ്ഥാനത്തെ ക്യാമ്പസുകള്‍ ഭീകരവാദ കേന്ദ്രങ്ങളാകുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി (Chief Minister) തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ  തിരുത്താൻ സിപിഎം (Cpim) തയ്യാറാകണമെന്ന് പോപ്പുലർ ഫ്രണ്ട് (popular front). സംഘപരിവാറിന്‍റെ നാവായി സിപിഎം മാറുകയാണ്. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് സിപിഎം സെക്രട്ടറി എ വിജയരാഘവൻ നടത്തുന്നത്.

ഇക്കാര്യത്തിലെല്ലാം സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ്  സി പി മുഹമ്മദ് ബഷീർ കോഴിക്കോട് ആവശ്യപ്പെട്ടു. പ്രൊഷണൽ കോളേജ് കാമ്പസുകൾ കേന്ദ്രീകരിച്ച്  യുവതികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ ശ്രമം നടക്കുന്നുവെന്ന സിപിഎം ആരോപണം മുഖ്യമന്ത്രി ഇന്നലെ തള്ളിക്കളഞ്ഞിരുന്നു.

'കാമ്പസുകളിൽ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമമില്ല', സിപിഎം കത്ത് തള്ളി മുഖ്യമന്ത്രി

അത്തരമൊരു ശ്രമം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. സംസ്ഥാന ഇന്റലിജൻസ് മേധാവി ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും എം കെ മുനീർ, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. 

കാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്കും മതതീവ്രവാദത്തിലേക്കും ആകർഷിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം കത്ത്. പാർട്ടി സമ്മേളനങ്ങൾക്കായി കീഴ്ഘടകങ്ങൾക്ക് നൽകിയ കത്തിലായിരുന്നു ഈ പരാമർശം. സിപിഎം ഇക്കാര്യം പറഞ്ഞത് എന്ത് തെളിവിന്‍റെ  അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. 

തീവ്രവാദത്തിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവ ശ്രമം, പ്രൊഫഷണൽ ക്യാമ്പസുകൾ വേദികളാകുന്നുവെന്നും സിപിഎം

click me!