മഞ്ചേശ്വരം തോല്‍വിയില്‍ നടപടിയോ? സിപിഎം ഏരിയാ സെക്രട്ടറിയെ മാറ്റി, മുൻ എംഎൽഎയ്ക്ക് പകരം ചുമതല

Web Desk   | Asianet News
Published : Feb 28, 2020, 08:55 PM ISTUpdated : Feb 28, 2020, 09:05 PM IST
മഞ്ചേശ്വരം തോല്‍വിയില്‍ നടപടിയോ? സിപിഎം ഏരിയാ സെക്രട്ടറിയെ മാറ്റി, മുൻ എംഎൽഎയ്ക്ക് പകരം ചുമതല

Synopsis

തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് റസാഖ് ആവശ്യപ്പെട്ടുവെന്നും ഇതിനെ തുടർന്നാണ് മാറ്റമെന്നും പാർട്ടി വിശദീകരിച്ചു

കാസർകോട്: മഞ്ചേശ്വരം ഏരിയ കമ്മിറ്റി സെക്രട്ടറിയെ സിപിഎം മാറ്റി. നിലവിലെ സെക്രെട്ടറി അബ്ദുൾ റസാഖ് ചിപ്പാറിനെയാണ് മാറ്റിയത്. ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനാണ് പകരം ചുമതല. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് റസാഖ് ആവശ്യപ്പെട്ടുവെന്നും ഇതിനെ തുടർന്നാണ് മാറ്റമെന്നും പാർട്ടി വിശദീകരിച്ചു. എന്നാൽ മഞ്ചേശ്വരം ഉപതെഞ്ഞെടുപ്പിലെ കനത്ത തോൽവിയും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയുമാണ് ഇതെന്നാണ് സൂചന.

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം