കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം പോസ്റ്റ് ചെയ്തു; ഷാനിമോൾക്ക് എതിരെ രാഷ്ട്രപതിക്കും ഗവർണർക്കും പരാതി

Published : Aug 16, 2020, 04:09 PM ISTUpdated : Aug 16, 2020, 04:10 PM IST
കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം പോസ്റ്റ് ചെയ്തു; ഷാനിമോൾക്ക് എതിരെ രാഷ്ട്രപതിക്കും ഗവർണർക്കും പരാതി

Synopsis

കേരള പൊലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്

ആലപ്പുഴ: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ഷാനിമോൾ ഉസ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പരാതി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സിപിഎമ്മും ബിജെപിയും അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. കേരള പൊലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു. ഫെസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഹ്റു ട്രോഫി വള്ളംകളി; ജലമേളയ്ക്കൊരുങ്ങി പുന്നമട, ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി
'വെള്ളാപ്പള്ളി നടേശന്‍റെ വർഗീയക്കലി പാർട്ടി നേതാക്കളോട് വേണ്ട'; ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കെ കെ രാഗേഷ്