ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ ഏഷ്യാനെറ്റ് ന്യൂസിലൂടെ വി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത അച്ചടക്ക ലംഘനം എന്നാണ് പാർട്ടി വിലയിരുത്തൽ.

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് എതിരായ അച്ചടക്ക നടപടിക്ക് ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകാരം നൽകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ ഏഷ്യാനെറ്റ് ന്യൂസിലൂടെ വി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത അച്ചടക്ക ലംഘനം എന്നാണ് പാർട്ടി വിലയിരുത്തൽ. പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്ന് വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming