തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച: ദേവികുളത്തിന് പിന്നാലെ പീരുമേട്ടിലും കമ്മീഷനെ വച്ച് സിപിഐ

By Web TeamFirst Published Aug 2, 2021, 9:13 PM IST
Highlights

മുൻ എംഎൽഎ ഇ.എസ് ബിജിമോൾ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം. 

ഇടുക്കി: ദേവികുളത്തിന് പുറമെ പീരുമേട്ടിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ച അന്വേഷിക്കാൻ സിപിഐ കമ്മിഷനെ നിയമിച്ചു. ഇന്ന് ചേർന്ന സിപിഐ ഇടുക്കി ജില്ല എക്‌സിക്യൂട്ടീവ് ആണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാളിച്ചകൾ കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് അംഗങ്ങൾ ആണ് കമ്മീഷനിൽ. പ്രിൻസ് മാത്യു, ടി എം മുരുകൻ, ടി വി അഭിലാഷ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്. 

സിപിഐയിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തി എന്ന് പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷനെ വച്ചുള്ള അന്വേഷണം. പ്രാഥമിക അന്വേഷണം നടത്തിയ കൺട്രോൾ കമ്മിഷൻ അംഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി കമ്മീഷൻ്റെ അന്വേഷണം. മുൻ എംഎൽഎ ഇ.എസ് ബിജിമോൾ അടക്കം ഉള്ള ഒരു വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്നായിരുന്നു ആക്ഷേപം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!