
കൽപറ്റ: വയനാട്ടിലെ കോൺഗ്രസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് CPM ജില്ലാ കമ്മിറ്റി കൽപ്പറ്റ നഗരത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഉച്ചക്ക് മുന്നിന് നടക്കുന്ന മാർച്ചിൽ നൂറുകണക്കിന് പേർ അണിനിരക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പോലീസ് സുരക്ഷ തുടരും. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ ഇതുവരെ 29 പേരാണ് റിമാൻഡിലായത്. കൂടുതൽ SFI പ്രവർത്തകരെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിൽ എസ്പി ഓഫീസ് ചാടി കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകും.
കൽപറ്റ നഗരത്തിൽ സിപിഎം ഇന്ന് നടത്തുന്ന മാർച്ച് സമാധാനപരമായിരിക്കുമെന്ന് പാർട്ടി വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. കൽപ്പറ്റയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയും നടപടി ഉണ്ടാകണമെന്നും എസ്എഫ്ഐയുടെ വനിതാ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൽപ്പറ്റ എംഎൽഎ ടി .സിദ്ദിഖിൻ്റെ ഗൺമാൻ പോലീസിനെ കൈയ്യേറ്റം ചെയ്തു. ഇതിലും നടപടി ഉണ്ടാക്കണം. ഈ മാസം 29 ന് സംസ്ഥാന സർക്കാരിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് എൽിഎഫ് ജില്ലാ റാലി കൽപ്പറ്റയിൽ നടത്തുമെന്നും ഗഗാറിൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam