മുഖ്യമന്ത്രി പറഞ്ഞത് ലീഗിനെ കുറിച്ച്, മുസ്ലിങ്ങളെ കുറിച്ചല്ല; പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

By Web TeamFirst Published Dec 21, 2020, 12:48 PM IST
Highlights

മുസ്ലിം ലീഗ് മതമൗലികവാദത്തിലേക്ക്  നീങ്ങുന്നു എന്ന് പറഞ്ഞത് ശരിയാണ്. മുസ്ലിം ലീഗിനെ  കുറിച്ചണ് പറഞ്ഞത്, മുസ്ലിങ്ങളെ കുറിച്ചല്ല. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണ്. മതമൗലികവാദം കേരളത്തിൽ അനുവദിക്കില്ല

തിരുവനന്തപുരം: കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുസ്ലിം ലീഗിനെ കുറിച്ചാണ് പറഞ്ഞതെന്നും മുസ്ലിങ്ങളെ കുറിച്ചല്ലെന്നും എൽഡിഎഫ് കൺവീനർ കൂടിയായ വിയരാഘവൻ പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലിം ലീഗ് മതമൗലികവാദത്തിലേക്ക്  നീങ്ങുന്നു എന്ന് പറഞ്ഞത് ശരിയാണ്. മുസ്ലിം ലീഗിനെ  കുറിച്ചണ് പറഞ്ഞത്, മുസ്ലിങ്ങളെ കുറിച്ചല്ല. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണ്. മതമൗലികവാദം കേരളത്തിൽ അനുവദിക്കില്ല. മുസ്ലിം ലീഗിന്റെ വർഗീയ നിലപാട് തുറന്നു കാണിച്ചപ്പോഴുള്ള വിഷമമാണ് പ്രസ്താവനയ്ക്ക് പിന്നിൽ, ഇക്കാര്യത്തിൽ സമസ്‌തയുടെ  പ്രസ്താവനയെ കുറിച്ച് അറിയില്ല. ഒരു ഭാഗത്ത് സംഘപരിവാറുമായും മറ്റൊരു വശത്ത് ജമാഅത്ത്നൊപ്പവും കൂട്ടുകെട്ട് ഉണ്ടാക്കുന്നത് വർഗീയതയെ പ്രോത്സാഹിപ്പിക്കലാണെന്നും വിജയരാഘവൻ പറഞ്ഞു.

വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമാവുകയാണ്. ഇന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ഇകെ സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ നിശിത വിമർശനം ഉയർന്നിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദും ശക്തമായ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സംഘപരിവാർ രാഷ്ട്രീയത്തിന് അനുകൂലമായ തരത്തിലുള്ളവയാണെന്ന വിമർശനമാണ് മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കൾ ഉന്നയിക്കുന്നത്.

click me!