
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ നസിയ ആർ ഹസനും പിതാവ് ടി പി ഹസൈനാരുമാണ് മരിച്ചത്. താൽബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയാണ് നസിയ ആർ ഹസന്‍.
വിനോദയാത്രക്കിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ നസിയയുടെ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തി. മൃതദേഹം ലളിത്പൂരിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam