അപവാദ പ്രചാരണങ്ങളെ നിയമപരമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

Published : Nov 13, 2026, 11:49 AM ISTUpdated : Nov 13, 2026, 11:57 AM IST
CPIM

Synopsis

ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായി പ്രതിരോധിക്കാൻ സിപിഎം പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി. കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം രൂപീകരിച്ചത്.

ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനു പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ആകെ മുന്നൂറോളം അഭിഭാഷകരാണ് ലീഗൽ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. സിപിഎമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. വ്യാജ വാർത്തകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും സിപിഎം സജ്ജമാക്കിയിട്ടുണ്ട്.

നുണപ്രചരണങ്ങളെ തുറന്ന് കാണിക്കും

തുറന്നു കാണിക്കാനുള്ള നുണപ്രചരണങ്ങളെ ഓരോ സമയത്തും തുറന്ന് കാണിക്കുമെന്ന് പി രാജീവ് പ്രതികരിച്ചു. അതിന് സാധ്യമായത് പാർട്ടി ചെയ്യും. കേസ് നടത്താൻ പാർട്ടിക്ക് സംവിധാനങ്ങളുണ്ട്. ലീഗൽ സെൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പി രാജീവ് വിശദീകരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി സിപി ജോണ്‍, 'കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്തം
'കെഎസ്ഇബി സമ്മർദം ഉണ്ടാക്കിയിട്ടില്ല, ആവശ്യകത ആവർത്തിച്ചു പറഞ്ഞതാണ്, മുഖ്യമന്ത്രിയുമായി പ്രശ്നങ്ങളില്ല'; സണ്ണി ജോസഫ്