ചെറിയാൻ ഫിലിപ്പ് സിപിഎം അംഗമല്ല; ഏകനായി വന്നു ഏകനായി പോകുന്നു എന്നേയുള്ളെന്നും എ വിജയരാഘവൻ

Web Desk   | Asianet News
Published : Oct 29, 2021, 04:58 PM ISTUpdated : Oct 29, 2021, 05:20 PM IST
ചെറിയാൻ ഫിലിപ്പ് സിപിഎം അംഗമല്ല; ഏകനായി വന്നു ഏകനായി പോകുന്നു എന്നേയുള്ളെന്നും എ വിജയരാഘവൻ

Synopsis

ചെറിയാൻ ഫിലിപ് നേരത്തെയുണ്ടായിരുന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് എ വിജയരാഘവൻ പറയുന്നത്.  ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു ഏകനായി പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരം: ചെറിയാൻ ഫിലിപ് (Cherian Philip) സിപിഎം (CPM)  അം​ഗമല്ലെന്ന് പാർട്ടി സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ(A Vijayaraghavan). അദ്ദേഹം സംഘടനാ ചുമതലയൊന്നും നിർവഹിക്കുന്നില്ല. പാർട്ടിയുടെ സഹയാത്രികൻ മാത്രമായിരുന്നു എന്നും വിജയരാഘവൻ പ്രതികരിച്ചു. 

ചെറിയാൻ ഫിലിപ് നേരത്തെയുണ്ടായിരുന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് എ വിജയരാഘവൻ പറയുന്നത്.  ചെറിയാൻ ഫിലിപ്പ് ഏകനായി വന്നു ഏകനായി പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read Also: ചെറിയാൻ ഫിലിപ്പ് ഇനി കോൺ​ഗ്രസുകാരൻ, സിപിഎമ്മിൽ ന്യായീകരണ തൊഴിലാളിയായിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം സുതാര്യമാണ്. അഡി. പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള ആരോപണത്തിൽ മറുപടി പറയാനില്ല.  ചെറിയാൻ ഫിലിപ് ഇപ്പോൾ സഹയാത്രികനല്ല. അതിനാൽ ആരോപണങ്ങളിൽ ഇപ്പോൾ മറുപടിയുമില്ല. കോൺഗ്രസിൽ ആയപ്പോൾ പറയുന്നത് അങ്ങനെ കണ്ടാൽ മതി. രാജ്യസഭാ സീറ്റ് നൽകാൻ നിശ്ചിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. സഹയാത്രികർ നൽകുന്ന പിന്തുണയ്ക്ക് സിപിഎമ്മിന് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ വിജയരാഘവൻ തയ്യാറായില്ല. 

അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സൂപ്പർ സിഎം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ എറ്റവുമധികം വഷളാക്കിയത് രവീന്ദ്രനാണെന്നും ആണ് ചെറിയാൻ ഫിലിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആരോപിച്ചത്. എസ്എസ്എൽസി വിദ്യാഭ്യാസം മാത്രമുള്ളയാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരി. മുഖ്യമന്ത്രിയെ അപ്രാപ്യനാക്കിയത് സിഎം രവീന്ദ്രനാണെന്നാണ് ചെറിയാൻ്റെ ആരോപണം. പിണറായി വിജയൻ ഇപ്പോഴും തന്റെ സുഹൃത്താണെന്നും താൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷിയാണെന്നും ചെറിയാൻ ഫിലിപ്പ് ആവർത്തിച്ചു. പിണറായി ശുദ്ധനാണ്, അതുകൊണ്ടാണ് അപകടത്തിലേയ്ക്ക് പോകരുതെന്ന് പറയുന്നത് എന്നും അ​ദ്ദേഹം പറഞ്ഞു. 

Read Also: മുഖ്യമന്ത്രി ശുദ്ധൻ! പിണറായിയെ വഷളാക്കിയത് സിഎം രവീന്ദ്രൻ; 'സൂപ്പർ സിഎം' കളിക്കുന്നുവെന്നും ചെറിയാൻ ഫിലിപ്പ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നേമം മോഡൽ പ്രഖ്യാപനത്തിന് ബിജെപി, നിയമ സഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി; നിയമസഭാ ചർച്ചകൾ ഇന്ന് മുതൽ
ക്വട്ടേഷൻ നൽകിയ ആ മാഡം ആര്? പള്‍സര്‍ സുനിയുടെ മൊഴിയിൽ പറഞ്ഞ സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന് കോടതി