
ഇടുക്കി: ഇടുക്കിയിൽ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയ സെക്രട്ടറി. കുമളിയിലാണ് സംഭവം. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണം എന്നാണ് ഭീഷണി. സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബുവിന്റേതാണ് ഭീഷണി. മന്ത്രി വീണാ ജോർജിനെ അനുകൂലിച്ച് കുമളിയിൽ നടത്തിയ പരിപാടിയിലാണ് എസ് സാബു ഭീഷണിപ്രസംഗം നടത്തിയത്. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഎം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് പോരണമെന്നും വായിൽ കോലിട്ട് കിള്ളിയാൽ നെഞ്ചത്ത് പൊങ്കാലയിടുമെന്നുമാണ് ഭീഷണി.
മന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്നാണ് സിപിഎം ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam