
കണ്ണൂര്‍: ക്ഷേത്ര ഓഫീസ് കെട്ടിടത്തിൽ സിപിഎം ബ്രാഞ്ച് സമ്മേളനം ചേർന്നതിനെച്ചൊല്ലി തർക്കം. തൊടീക്കളത്തെ ക്ഷേത്ര കെട്ടിടത്തിൽ നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി പ്രവർത്തകർ തടഞ്ഞു. ഇതോടെ തൊട്ടടുത്ത വീട്ടിലേക്ക് സിപിഎം സമ്മേളനം മാറ്റി. ചിറ്റാരിപ്പറമ്പ് തൊടീക്കളം ബ്രാഞ്ച് സമ്മേളനം ഇന്നലെ ചേർന്നത് നീലകണ്ഠി ഭഗവതി ക്ഷേത്രത്തിന്‍റെ നിർമാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടത്തിൽ.ഇതറിഞ്ഞതോടെയാണ് സംഘപരിവാർ പ്രവർത്തകരെത്തിയത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുളളതാണ് ക്ഷേത്രം. ഓഫീസ് കെട്ടിടം രാഷ്ട്രീയപ്രവർത്തനത്തിന് ഉപയോഗിക്കരുതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ വാദം. അനുമതി വാങ്ങിയാണ് സമ്മേളനമെന്ന് സിപിഎം പ്രവർത്തകർ മറുപടി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam