കേരള കോണ്‍ഗ്രസ് എം മുന്നണി പ്രവേശനം: സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി

By Web TeamFirst Published Oct 16, 2020, 9:22 AM IST
Highlights

എല്‍ഡിഎഫില്‍ ഉടന്‍ ധാരണയുണ്ടാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എന്ന് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
 

തിരുവനന്തപുരം: കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സിപിഐക്ക് എതിര്‍പ്പില്ലാത്തതിനാല്‍ ഇടത് ഐക്യത്തെ ബാധിക്കില്ലെന്നും എല്‍ഡിഎഫില്‍ ഉടന്‍ ധാരണയുണ്ടാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എന്ന് എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

38 വര്‍ഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫിലേക്കെത്തിയത്. യുഡിഎഫില്‍ നിന്ന് തഴഞ്ഞ സാഹചര്യത്തിലാണ് ജോസ് വിഭാഗം എല്‍ഡിഎഫിലേക്കുള്ള മുന്നണി മാറ്റം. ജോസ് വിഭാഗം പോയതോടെ യുഡിഎഫിന് വലിയ തകര്‍ച്ച നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് സിപിഐയും രംഗത്തെത്തിയിരുന്നു. പാലാ സീറ്റ് തര്‍ക്കം പരിഹരിക്കുകയാകും ഇടതുമുന്നണിയുടെ മുന്നിലുള്ള പ്രധാന പ്രശ്‌നം. പാലാ സീറ്റ് എന്‍സിപിയും ജോസ് കെ മാണിയും അഭിമാനപ്രശ്‌നമായി കാണുന്ന മണ്ഡലമാണ്. 


 

click me!