പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം:ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം

Published : Jul 25, 2021, 07:57 AM IST
പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം:ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ സിപിഎം അന്വേഷണം

Synopsis

ദേവികുളം എംഎൽഎയായ എ രാജയെ തോൽപിക്കാൻ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ  മുൻ എംഎൽഎ കൂടിയായ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം.

ഇടുക്കി: തെരഞ്ഞെടുപ്പ് വീഴ്ചയിൽ ദേവികുളം മുൻ എംഎൽഎ, എസ് രാജേന്ദ്രനെതിരെ സിപിഎം പാർട്ടിതല അന്വേഷണം. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, വി എൻ മോഹനൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മീഷനെ സിപിഎം നിയോഗിച്ചു. ദേവികുളം എംഎൽഎയായ എ രാജയെ തോൽപിക്കാൻ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പ് ഉണ്ടാക്കാൻ  മുൻ എംഎൽഎ കൂടിയായ രാജേന്ദ്രൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. സ്ഥാനാർത്ഥി ആകാൻ എ രാജക്ക് എതിരെ കുപ്രചാരണങ്ങൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കാര്യമായി സഹകരിച്ചില്ലെന്നും രാജേന്ദ്രനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്