വയനാട് ദുരന്തം: സഹായധനം നൽകാത്ത കേന്ദ്രത്തിനെതിരെ സിപിഎം സമരത്തിലേക്ക്; മുഖ്യമന്ത്രിയെ ന്യായീകരിച്ചും ഗോവിന്ദൻ

Published : Oct 04, 2024, 06:56 PM ISTUpdated : Oct 04, 2024, 07:20 PM IST
വയനാട് ദുരന്തം: സഹായധനം നൽകാത്ത കേന്ദ്രത്തിനെതിരെ സിപിഎം സമരത്തിലേക്ക്; മുഖ്യമന്ത്രിയെ ന്യായീകരിച്ചും ഗോവിന്ദൻ

Synopsis

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും

തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ കേരളത്തിന്‌ ആവശ്യമായ സഹായധനം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളതെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദൻ കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. 

പാർട്ടിയും സർക്കാരും നല്ല നിലയിൽ മുന്നോട്ട് പോകുന്നതിനിടെ നേതൃത്വത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. മുഖ്യമന്ത്രിക്ക് ആർ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്.

തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് യുഡിഎഫിന് കുറഞ്ഞു. 18000 വോട്ട് ഞങ്ങൾക്ക് കൂടി. എന്നാൽ ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ ക്രിസ്റ്റ്യൻ വോട്ടുകളാണ് നഷ്ടമായത്. അത് അവർ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു.

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്, പിന്നിൽ ഗൂഢാലോചന, ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി' :എം വി ഗോവിന്ദൻ

കേരളത്തിലെ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ്. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ ആകില്ല. സ്വർണ്ണക്കള്ളക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുകയാണ്. ഇത്തരം സാഹചര്യത്തിൽ പൊലീസിന് ഇടപെടാതിരിക്കാനാകില്ല. ആ ദൗത്യമാണ് പൊലീസ് സർവഹിച്ചത്. ഇതിനെതിരെയാണ് അൻവർ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നത്. വിരമിച്ച മുൻ ഡിജിപി സംഘപരിവാർ പാളയത്തിൽ എത്തി. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ ആകില്ല. എന്നാൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടിയെടുക്കുമെന്നും എംവി ഗോവിന്ദൻ അറിയിച്ചു.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ