
പത്തനംതിട്ടി: അടൂർ നഗരസഭ ചെയർപേഴ്സനെതിരെ ആരോപണവുമായി സിപിഎം കൗൺസിലർ രംഗത്ത്.അടൂർ നഗരത്തിലെ ലഹരി കച്ചവടത്തിന് ചെയർപേഴ്സണും കൂട്ടാളികളും സഹായം ചെയ്യുന്നു എന്നാണ് ആരോപണം.ലഹരിക്കച്ചവടത്തിന്‍റെ കേന്ദ്രമായ ഒരു കടക്കെതിരെ നടപടി എടുക്കുന്നില്ല.പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നും റോണി പാണംതുണ്ടിൽ ആരോപിച്ചു.സിപിഎം കൗൺസിലർമാരുടെ ഗ്രൂപ്പിൽ വന്ന റോണിയുടെ ശബ്ദ സന്ദേശം പുറത്തായി.ശബ്ദരേഖയിൽ ഉറച്ചുനിൽക്കുന്നു എന്ന് റോണി വ്യക്തമാക്കി.
അതേ സമയം ആരോപണം തള്ളി നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് രംഗത്തെത്തി. റോണിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്.ലഹരി കച്ചവടം ഉണ്ടെന്ന് പറയുന്ന കടക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു. ആവേശം മൂത്ത് റോണി പലതും വിളിച്ചു പറയുന്നതാണെന്നും അവര്‍ പറഞ്ഞു.സിപിഎം ഏരിയ കമ്മിറ്റി അംഗമാണ് ദിവ്യ റെജി മുഹമ്മദ്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ ചെയർപേഴ്സനെതിരെ ആരോപണം ഉന്നയിച്ചത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam