'അലന്‍, താഹ കേസില്‍ പാര്‍ട്ടിക്ക് വീഴ്ച്ചയില്ല', ഇരുവരും മാവോ സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പി മോഹനൻ

Published : Jan 11, 2022, 05:35 PM ISTUpdated : Jan 11, 2022, 06:02 PM IST
'അലന്‍, താഹ കേസില്‍ പാര്‍ട്ടിക്ക് വീഴ്ച്ചയില്ല', ഇരുവരും മാവോ സ്വാധീനത്തില്‍പ്പെട്ടിരുന്നെന്ന് പി മോഹനൻ

Synopsis

കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ അലൻ താഹ കേസിൽ എന്ത് തെളിവാണുള്ളതെന്ന് കോഴിക്കോട് നഗരത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു.  

കോഴിക്കോട്: കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനം ഉയർ‍ന്നിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ (P Mohanan) പറഞ്ഞു. ഒറ്റപ്പെട്ട പല സംഭവങ്ങളിലും പൊലീസ് വീഴ്ച്ചയെക്കുറിച്ച് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അലന്‍റെയും താഹയുടെയും വിഷയം കൈകാര്യം ചെയ്തതയിൽ  വീഴ്‍ച്ച വന്നിട്ടില്ലെന്നും അവർ മാവോ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു എന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ടെന്നും പി മോഹനൻ പറഞ്ഞു. 

എന്നാല്‍ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പൊലിസിനും ആഭ്യന്തരവകുപ്പിനുമെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. നേതാക്കൾ ചൂണ്ടിക്കാട്ടുന്ന ന്യായമായ ആവശ്യം പോലും പൊലിസ്  തള്ളുകയാണെന്ന് പ്രതിനിധികൾ പറഞ്ഞു. യുഎപിഎ കേസുകളിൽ ദേശീയ നയമല്ല കേരളത്തിലേത്. അലൻ താഹ കേസിൽ എന്ത് തെളിവാണുള്ളതെന്ന് കോഴിക്കോട് നഗരത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു.  

കെ റെയിലിൽ വ്യക്തത വേണം. ദേശീയപാതയുടെ കാര്യത്തിലുണ്ടായത് പോലെ  വ്യാപാരികൾക്കടക്കം നഷ്ടപരിഹാരം നൽകാത്ത അവസ്ഥയുണ്ടാകരുതെന്നും വിമർശനമുണ്ടായി. പാർട്ടി പല കാര്യങ്ങളിലും കണ്ണടച്ചതാണ് കുറ്റ്യാടിയിലടക്കം  വീണ്ടും പ്രശ്നമുണ്ടാകാൻ കാരണമെന്നും കുറ്റപ്പെടുത്തലുണ്ടായി. വടകരയിലടക്കം പാർട്ടിക്ക് തെരഞ്ഞെടുപ്പ് കാര്യത്തിൽ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. പൊതു ചർച്ച ഇന്ന് പൂ‍ർത്തിയാകും. 

PREV
Read more Articles on
click me!

Recommended Stories

യുഡിഎഫ് പ്രവ‍ത്തകര്‍ക്ക് നേരെ കത്തിയുമായി സിപിഎം പ്രവർത്തകൻ, സംഭവം കലാശക്കൊട്ടിനിടെ; പിടിച്ചുമാറ്റി പ്രവർത്തകർ
ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ