
ദില്ലി: കേരള സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾ പാർട്ടി കോൺഗ്രസ് (CPM Party Congress) വിലയിരുത്തുമെന്ന സൂചന നല്‍കി സിപിഎം CPM). കേരളത്തിലെ സർക്കാരിൻ്റെ പ്രവർത്തനം ചർച്ചയാവുക സ്വാഭാവികമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ നയങ്ങൾക്കാണ് കഴിഞ്ഞ തവണ ജനങ്ങൾ അംഗീകാരം നല്‍കിയത്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന് ബദൽ നയങ്ങൾ അവതരിപ്പിക്കാൻ കേരളത്തിനായി. അത്തരം നയങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ കേരള സർക്കാരിൻ്റെ പ്രവർത്തനം കണക്കിലെടുക്കുമെന്നും സിപിഎം പറഞ്ഞു. പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ് ഈ പരാമർശം.
സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിനെതിരെ രണ്ടാമതും കന്റോൺമന്റ് ബോർഡ് നോട്ടീസ്
സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിനെതിരെ കന്റോൺമന്റ് ബോർഡ്. നായനാർ അക്കാദമിയിൽ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് രണ്ടാമതും നോട്ടീസ് അയച്ചത്. അനുമതി നേടാതെയുള്ള വേദിനിർമാണം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണിതെന്നും നോട്ടീസിൽ പറയുന്നു.
കന്റോൺമെന്റ് ആക്ട് സെക്ഷൻ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നൽകാൻ നിർദേശം. നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കണമെങ്കിൽ പ്രവൃത്തിയ്ക്ക് ഇതുവരെ ചിലവായ തുകയുടെ 20 ശതമാനം പിഴയായി അടയ്ക്കണം. നേരത്തെ നോട്ടീസ് അയച്ചതിനു ഇകെ നായനാർ മെമ്മോറിയൽ ട്രസ്റ് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് കന്റോൺമെന്റ് ബോർഡ് സിഇഓ ഫൈനൽ നോട്ടീസ് നൽകിയത്.
ദേശീയ പണിമുടക്ക് ദിവസവും കണ്ണൂരിൽ പാർട്ടി കോൺഗ്രസ് വേദി നിർമ്മാണം മുടക്കാതെ സിപിഎം
ദേശീയ പണിമുടക്കിൽ ജനം വലയുമ്പോഴും കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ വേദി നിർമ്മാണം മുടക്കാതെ സിപിഎം. നായനാർ അക്കാദമിയിലെയും ടൗൺ സ്ക്വയറിലെയും വേദി നിർമ്മാണമാണ് പണിമുടക്ക് ദിവസവും നടന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നിർമ്മാണത്തിന് എത്തിയവരിൽ ഏറെയും. ചെറിയ പണികൾ മാത്രമാണ് നടന്നതെന്നും ജോലിക്കാർ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ വിഷയത്തിൽ പ്രതികരിച്ചത്.
Also Read: വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ നടപടി, തരൂരിന് മുന്നറിയിപ്പുമായി സുധാകരൻ
Also Read: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കരുതെന്ന് കെ മുരളീധരന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam