ബഫർസോണിൽ തെറ്റായ പ്രചാരണമെന്ന് സിപിഎം, ഉപഗ്രഹ സർവേ വിവരങ്ങൾ അതേ പടി കോടതിക്ക് നൽകില്ലെന്ന് സർക്കാർ

Published : Dec 18, 2022, 06:28 PM ISTUpdated : Dec 18, 2022, 06:31 PM IST
 ബഫർസോണിൽ തെറ്റായ പ്രചാരണമെന്ന് സിപിഎം, ഉപഗ്രഹ സർവേ വിവരങ്ങൾ അതേ പടി കോടതിക്ക് നൽകില്ലെന്ന് സർക്കാർ

Synopsis

ബഫര്‍ സോണിലെ അവ്യക്തത വലിയ ആയുധമാക്കി പ്രതിഷേധങ്ങൾ കനക്കുന്നതിനിടെയാണ് നടപടി വിശദീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

തിരുവനന്തപുരം:  ബഫര്‍ സോണിലെ ഉപഗ്രഹ സര്‍വെ വിവരങ്ങൾ അതേപടി സുപ്രീകോടതിയിൽ നൽകില്ലെന്ന് സര്‍ക്കാര്‍.  ഉപഗ്രഹ സർവേ ഇതേ നിലയിൽ  സുപ്രീംകോടതിക്ക് നൽകിയാൽ കേരളത്തിന് ഗുരുതര തിരിച്ചടി ഉണ്ടാകുമെന്ന്  പ്രതിപക്ഷ നേതാവ് വിമർശിച്ചു. ബഫർസോണിൽ നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്നാണ് സിപിഎം വിശദീകരിക്കുന്നത്.

ബഫര്‍ സോണിലെ അവ്യക്തത വലിയ ആയുധമാക്കി പ്രതിഷേധങ്ങൾ കനക്കുന്നതിനിടെയാണ് നടപടി വിശദീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തുന്നത്. വസതുതകൾ ചൂണ്ടിക്കാട്ടാൻ ജനങ്ങൾക്ക് അവസരം നൽകിയും പരാതി പരിഹരിക്കുന്നതിന് വേണ്ടത്ര സമയം നൽകിയും മാത്രമെ തുടര്‍ നടപടി ഉണ്ടാകു എന്നാണ് വനം മന്ത്രിയുടെ ഉറപ്പ്. ഉപഗ്രഹ സർവ്വെ റിപ്പോർട്ട് അന്തിമമല്ല, വിശദമായ പഠനം നടത്തി മാത്രമെ അന്തിമ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിക്കൂ. 

അടിയന്തരമായി മാന്വൽ സര്‍വെ നടത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം . ബഫർസോണിൽ വീണ്ടും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയതിൻ്റെ ഉത്തരവാദിത്വം സർക്കാറിനാണ്. സർക്കാരിൽ വിശ്വാസം നഷ്ടമായെന്ന താമരശ്ശേരി രൂപതയുടെതടക്കം പ്രതികരണങ്ങൾ പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരായ പ്രചാരവേലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. . ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍ സോൺ നടപ്പാക്കു എന്നും സിപിഎം വ്യക്തമാക്കി. എന്നാൽ രൂപതകളുടെ സമരങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ച് പ്രതിപക്ഷം സർക്കാറിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും