'ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപ്പോര്‍ട്ട് അന്തിമ രേഖയല്ല,കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും'

Published : Dec 18, 2022, 05:49 PM ISTUpdated : Dec 18, 2022, 05:53 PM IST
'ബഫര്‍സോണ്‍ ഉപഗ്രഹ സർവ്വേ റിപ്പോര്‍ട്ട് അന്തിമ രേഖയല്ല,കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും'

Synopsis

ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം.എന്നാൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് സർക്കാരിന് തന്നെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബഫര്‍സോണ്‍ വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം.എന്നാൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന്  സർക്കാരിന് തന്നെ ബോധ്യപ്പെട്ടു.ഇതൊരു അന്തിമ രേഖയല്ല.കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്.ഓരോ  പ്രദേശത്തെയും പ്രത്യേകത മനസിലാക്കാൻ വിദഗ്ദ സമിതിയെ വച്ചു.അതിന്‍റെ  തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്.നേരത്തെ ഒഴിഞ്ഞു പോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തും.

ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം.കോടതി വിധിയിൽ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കാൻ സർക്കാർ സന്നദ്ധമാണ്.കേന്ദ്ര സർക്കാരിന് ആവുന്നത് അവരും ചെയ്യണം.അതിന്റെ ഭാഗമായ നടപടികൾ നടന്നു വരികയാണ്.പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്.ഇതിനായി വാർഡ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നു.കുറ്റമറ്റ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിക്കും.ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നു.അതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്.അവരുടെ ഉദ്ദേശമനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്..സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങളുടെ താൽപര്യമനുസരിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ബഫർസോൺ: ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകില്ല,ആവശ്യമെങ്കിൽ റവന്യുവകുപ്പിന്‍റെ സഹായം തേടും-വനംമന്ത്രി

ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സർവേ അതേപടി വിഴുങ്ങില്ല. നിലവിലെ ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു,ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. സർവേ അതേപടി വിഴുങ്ങില്ല. നിലവിലെ ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കില്ല. പ്രായോഗിക നിർദേശം സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു,

'ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫര്‍സോണ്‍ നടപ്പാക്കു', തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഒറ്റവോട്ടിൽ അവകാശവാദം; പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന് പുറത്താക്കിയെന്ന് സിപിഎം ബ്രാഞ്ചംഗം
മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസെടുത്ത് പൊലീസ്