
ആലപ്പുഴ:കുട്ടനാട്ടിലെ സിപിഎം ജാഥയിൽ ഉടനീളം സിപിഐക്ക് പരിഹാസവും വിമർശനവും.പാർട്ടി വിട്ടവർ പോയത് ഈർക്കിലി പാർട്ടിയിലേക്കാണ്. അണ്ണാൻ വാ പൊളിക്കുന്ന പോലെ ആനയ്ക്ക് വിളിക്കാൻ പറ്റുമോ?. കഴുതയെ പോലെ ചിന്തിക്കുന്ന കുറെ മനുഷ്യരാണ് പാർട്ടിവിട്ടതെന്ന് കുട്ടനാട് ഏരിയാ കമ്മിറ്റി അംഗം സി പി ബ്രീവൻ പരിഹസിച്ചു.പാർട്ടി വിട്ടവരെ വെല്ലുവിളിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദും രംഗത്തെത്തി.റിവിഷനിസ്റ്റുകളെ കൈകാര്യം ചെയ്യാൻ പാർട്ടിക്ക് നന്നായി അറിയാം .പാർട്ടി വിട്ടവരെ വെച്ച് ജാഥ സംഘടിപ്പിക്കുന്നത് കാണണം.ഒരു ജാഥ സംഘടിപ്പിച്ചാൽ അടുത്ത ദിവസം അതിലും വലിയ ജാഥ സംഘടിപ്പിക്കും.രാമങ്കരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പരാമര്‍ശം.