ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും അടക്കമുള്ള നേതൃത്വം ഇതിനെല്ലാം കുടപിടിക്കുകയാണ്. എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോൾ ഏറെ പ്രതീക്ഷിച്ചു. എന്നാൽ സ്ത്രീപീഡന കേസുകളിൽ പോലും നടപടിയില്ലെന്നും രാജേന്ദ്രകുമാർ പറഞ്ഞു.
കുട്ടനാട്: കുട്ടനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് രംഗത്തെത്തി. കുട്ടനാട് ഏരിയാ നേതൃത്വം ഏകാധിപതികളെ പോലെ പെരുമാറുന്നുവെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രകുമാർ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ കമ്മീഷനെ വെച്ച് പീഡിപ്പിക്കുകയാണ്. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും അടക്കമുള്ള നേതൃത്വം ഇതിനെല്ലാം കുടപിടിക്കുകയാണ്. എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോൾ ഏറെ പ്രതീക്ഷിച്ചു. എന്നാൽ സ്ത്രീപീഡന കേസുകളിൽ പോലും നടപടിയില്ലെന്നും രാജേന്ദ്രകുമാർ പറഞ്ഞു.
പഞ്ചായത്ത് അംഗത്തിനെതിരെ ഇരയായ സ്ത്രീ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ട് കണ്ട് പരാതിപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ 5 മാസമായിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ നീതിക്കായി ഇരയായ സ്ത്രീക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നു. കുട്ടനാട്ടിലെ വിഭാഗീയത പരിഹരിച്ചു എന്ന വാദം കള്ളമാണ്. കുട്ടനാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം നേതാക്കളടക്കം 222 പേർ സി പി ഐ യിൽ ചേർന്നിരുന്നു. വരും നാളുകളിൽ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാവുമെന്നും രാജേന്ദ്രകുമാർ പറഞ്ഞു.
പുതുപ്പള്ളിയിലെ ഭൂരിപക്ഷം ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
