'തെറ്റ് തിരുത്തൽ നിർദ്ദേശം സമഗ്രമല്ല, സെക്രട്ടറിയേറ്റിന്റെ വീഴ്ചയിൽ സ്വയം വിമർശനമില്ല'; അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ കമ്മിറ്റി അംഗങ്ങൾ

Published : Sep 13, 2026, 09:31 PM ISTUpdated : Sep 13, 2026, 11:07 PM IST
cpm flag

Synopsis

റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്‍റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിക്കുന്നു.

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രൂക്ഷ വിമർശനം. റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. റിപ്പോർട്ടിൽ തോൽവിയുടെ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്‍റെയും മാത്രം തലയിൽ വയ്ക്കുകയാണെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി വിമർശിക്കുന്നു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളുടെ പേരെടുത്ത് പറയാതെ, സ്ഥാനാർത്ഥി നിർണയം പാളിയതിലെ പൊതു പരാമർശം മാത്രമാണുള്ളത്.

ഇന്നത്തെ ചർച്ചയിൽ അഞ്ച് ജില്ലകളിലെ അംഗങ്ങളാണ് പങ്കെടുത്തത്. കണ്ണൂർ, കാസർകോട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ല പ്രതിനിധികളാണ് ചർച്ചയിൽ പങ്കാളികളായത്. സിപിഎം വിശാല സംസ്ഥാന സമിതി ചർച്ചയിൽ കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തി. റിപ്പോർട്ടില്‍ തെറ്റ് തിരുത്തൽ നിർദ്ദേശം സമഗ്രമല്ലെന്നും സെക്രട്ടറിയേറ്റിന്റെ വീഴ്ചയിൽ സ്വയം വിമർശനമില്ലെന്നുമാണ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ കുറ്റപ്പെടുത്തുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്വം അണികൾക്കും ജില്ലാ നേതൃത്വത്തിന്റെയും മാത്രമാക്കിയെന്നാണ് ഉയരുന്ന വിമർശനം. സ്ഥാനാർത്ഥി നിർണയം പാളിയതിൽ പൊതുപരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളത്. ഇന്നത്തെ ചർച്ച പൂർത്തിയായി.

തളിപ്പറമ്പിനെ കുറിച്ച് മിണ്ടാട്ടമില്ല

പയ്യന്നൂര്‍ ഉണ്ട്, എന്തുകൊണ്ട് തളിപ്പറമ്പില്ലെന്ന് പ്രതിനിധികൾ ചര്‍ച്ചയില്‍ ചോദ്യം ഉന്നയിച്ചു. തളിപ്പറമ്പ് സ്ഥാനാർത്ഥിത്വ വിവാദം പരാമർശിക്കാത്തിലാണ് വിമർശനം ഉയര്‍ന്നത്. പയ്യന്നൂരിലെ തോൽവി റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാല്‍, തളിപ്പറമ്പിനെ കുറിച്ച് പരാമർശമില്ല. ഇതിനെതിരെയാണ് പൊതു ചർച്ചയിൽ വിമർശനം ഉയർന്നത്. തിരുത്താൻ മാത്രം ഒന്നും റിപ്പോർട്ടിലില്ലെന്ന് പ്രതിനിധികൾ വിമര്‍ശിച്ചു. സംസ്ഥാന നേതൃത്വം സമ്പൂർണ്ണ പരാജയമാണെന്നും വിമര്‍ശനം ഉയര്‍ന്നു. രണ്ടാം പിണറായി ഭരണത്തിന്റെ തുടക്കത്തിൽ തന്നെ നേതൃത്വം ദുർബലമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാക്കടയിൽ കിഫ്ബി റോഡ് പാതിവഴിയിൽ നിർമ്മാണം നിലച്ചിട്ട് കാലങ്ങൾ, ഒടുവിൽ കോൺക്രീറ്റ് ചെയ്ത നാട്ടുകാർ വെട്ടുകത്തികൊണ്ട് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു
കൊല്ലം പുനലൂരിൽ പേവിഷബാധയേറ്റ് 8 വയസുകാരി നിയ ഫൈസൽ മരിച്ച കേസ് : ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.