
തൃശൂർ: സിപിഎം (CPM) നേതാവും തൃശ്ശൂർ (Thrissur) മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ വിദ്യ സംഗീത് (Adv Vidhya Sangeeth) സിപിഐ (CPI)യിൽ ചേർന്നു. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി വത്സരാജിൽ നിന്ന് അംഗത്വം സ്വീകരിച്ചുകൊണ്ടാണ് സിപിഐയുടെ ഭാഗമായത്. രൊറ്റദിവസം കൊണ്ട് ആരും പോരാളിയായി ഉദയം കൊള്ളുന്നില്ല ആദ്യം അടി കൊണ്ടും പിന്നെ തടുത്തും അവസാനം കൊടുത്തും പോരാളി രൂപപ്പെടുന്നുവെന്ന് സിപിഐയിൽ ചേർന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ വിദ്യ സംഗീത് കുറിച്ചു. തല്ലിയൊതുക്കാമെന്ന് വ്യാമോഹിച്ചിരുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളതെന്നും അവർ വ്യക്തമാക്കി. നേരത്തേ സിഎംപി അംഗമായിരുന്ന ഇവർ പിന്നീട് സിപിഎമ്മിൽ ചേരുകയായിരുന്നു.
പോസ്റ്റ് വായിക്കാം...
സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി സ ; വത്സരാജിൽ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് സിപിഐ ൽ ചേരുന്നു .രാഷ്ട്രീയം തുടരുകയാണ് ഒരു വർഷക്കാലത്തെ മാറിനിൽക്കലിൽ മുന്നോട്ടുള്ള വഴികളും കാഴ്ചകളും കുറച്ചുകൂടി മിഴിവുറ്റതായി തോന്നുന്നു. രാഷ്ട്രീയത്തിൽ വന്നത് തികച്ചും അപ്രതീക്ഷിതമായാണ് 10 വര്ഷക്കാലത്തിൽ രാഷ്ട്രീയം കൊണ്ട് ശെരിയല്ലാത്ത എന്തെങ്കിലും ചെയ്യുകയോ അവിഹിത മാർഗ്ഗത്തിലൂടെ എന്തെങ്കിലും നേടുകയോ ചെയ്തിട്ടില്ല. അഴിമതിക്കെതിരായ നിലപാടുകളും പ്രവൃത്തികളും പൊതുജനങ്ങളെ ആകമാനം കണ്ടു കൊണ്ടുള്ളതും അവർക്കു വേണ്ടി ഉള്ളതുമായിരുന്നു തികച്ചും സംശുദ്ധമായ പൊതുജീവിതത്തിൽ ഒരു ആക്ഷേപവും ഇന്ന് വരെ കേൾക്കാനും ഇടവരുത്തിയിട്ടില്ല അത് കൊണ്ട് കൂടുതൽ അഭിമാനത്തോടെ ശിരസ്സു ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ CPI എന്ന പാർട്ടിയിലേക്ക് ചേരുന്നു. രാഷ്ട്രീയം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് എന്നിലൂടെ അത് തുടരട്ടെ . ഒരൊറ്റദിവസം കൊണ്ട് ആരും പോരാളിയായി ഉദയം കൊള്ളുന്നില്ല ആദ്യം അടി കൊണ്ടും പിന്നെ തടുത്തും അവസാനം കൊടുത്തും പോരാളി രൂപപ്പെടുന്നു.
(തല്ലിയൊതുക്കാമെന്ന് വ്യാമോഹിച്ചിരുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam