
പത്തനംതിട്ട: സ്ത്രീവിരുദ്ധ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. പൊലീസുകാർക്ക് കൈക്കരുത്തുണ്ടെങ്കിൽ വീട്ടിലെ സ്ത്രീകളെ തല്ലണമെന്നും നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്തെന്നുമായിരുന്നു പരമാർശം. പന്തളത്തെ സിപിഎം പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു പരാമർശം. `പൊലീസുകാർക്ക് കൈക്കരുത്ത് ഉണ്ടെങ്കിൽ വീട്ടിൽ പെണ്ണുമ്പുള്ളമാരില്ലേ, അവരെ തല്ലണം. നാട്ടുകാരെ തല്ലാൻ ഉള്ളതല്ല കൈക്കരുത്ത്. നിങ്ങളെക്കാൾ കൈക്കരുത്തുള്ളവർ ഇപ്പുറത്തുണ്ട് എന്നുള്ളത് ഓർമ്മവേണം'- ഇതായിരുന്നു പ്രസംഗത്തിനിടെ ഉദയഭാനു നടത്തിയ പരമാർശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam