
ആലപ്പുഴ: ആലപ്പുഴയിലെ വിവാദങ്ങളിൽ പ്രതികരിച്ച് എം എ ബേബി. ഉപ്പുതിന്നവര്‍ ആരായാലും വെളളം കുടിക്കുമെന്നും ഇപ്പോഴതേത് പ്രാരംഭ നടപടിയാണെന്നും എം എ ബേബി പറഞ്ഞു.
പാര്‍ട്ടിക്ക് നിരക്കാത്ത ജീവിത ശൈലിയുമായി ആര് പോയാലും ശക്തമായ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുപാട് വൈകല്ല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. വൈകല്ല്യങ്ങള്‍ പാര്‍ട്ടിയേും ബാധിച്ചുവെന്ന് വരാം. പാര്‍ട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും എം എ ബേബി പറഞ്ഞു. മാരാരിക്കുളത്ത് സിപിഎമ്മിന്റെ ഭവന സന്ദര്‍ശന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു എം എ ബേബി.
അതേസമയം, ലഹരിക്കടത്ത് കേസിൽ ആരോപണം ഉയർന്ന സി പി എം കൗൺസിലർ ഷാനവാസിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോൺ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അതിനിടെ, ആലപ്പുഴയിൽ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിന് സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ സിപിഎം പുറത്താക്കി. രണ്ട് മാസം മുമ്പ് പാർട്ടിയുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് സംഭവങ്ങൾക്ക് തുടക്കം.
Also Read : സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി
വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകളുടെ അശ്ശീല ദ്യശ്യങ്ങൾ പകർത്തി സൂക്ഷച്ചതായി കണ്ടെത്തി. തുടർന്ന് പാർട്ടിക്ക് പരാതി നൽകി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങായ ജി രാജമ്മ, എ മഹേന്ദ്രൻ എന്നിവരെ അന്വേഷണ കമീഷനായി നിയമിച്ചു. ആരോപണങ്ങൾ ശരിവെച്ച് കമീഷൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ റിപ്പേർട്ട് നൽകിയതോടെ സോനയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam