എസ്ഡിപിഐ ,ജമാഅത്തെ ഇസ്ലാമി വോട്ട് ചോദിച്ചിട്ടില്ല, മനുഷ്യരോടാണ് വോട്ട് ചോദിച്ചത്'സിപിഎം നേതാവ് ടിഎം സിദ്ദിഖ്

Published : Jun 03, 2025, 12:18 PM IST
എസ്ഡിപിഐ ,ജമാഅത്തെ ഇസ്ലാമി വോട്ട് ചോദിച്ചിട്ടില്ല, മനുഷ്യരോടാണ് വോട്ട് ചോദിച്ചത്'സിപിഎം നേതാവ് ടിഎം സിദ്ദിഖ്

Synopsis

മതനിരപേക്ഷത  നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന  എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആവശ്യപ്പെട്ടത്

നിലമ്പൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയകക്ഷികളുടെ വോട്ട് തേടിയെന്ന ആരോപണം തള്ളി സിപിഎം  നേതാവ് ടിഎം  സിദ്ദിഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഒരു സംഘടനയോടും വോട്ട് അഭ്യർത്ഥിച്ചിട്ടില്ല, മനുഷ്യരോടാണ് വോട്ട് ചോദിച്ചത്.മതനിരപേക്ഷത  നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന  എല്ലാ മനുഷ്യരുടെയും പിന്തുണയാണ് ആവശ്യപ്പെട്ടത്
വർഗീയകക്ഷികളായി  പ്രവർത്തിക്കുന്ന സംഘടനകളിൽ പെട്ട് പോയവരുണ്ട്.വർഗ്ഗീയതയുടെ തീക്ഷ്ണത,മനസിലാകാതെ അജണ്ട മനസിലാകാതെ പെട്ട് പോയവരോട് ,മത നിരപേക്ഷതയിലേക്ക് തിരിച്ചുവരാനുള്ള അഭ്യർത്ഥനയാണ് നടത്തിയത് .എല്ലാ സംഘടനകളുടെയും പേര് പറഞ്ഞിട്ടുണ്ട് , അത് അടർത്തി എടുത്താണ്  വർഗീയകക്ഷികളുടെ വോട്ട് അഭ്യർത്ഥിച്ചു  എന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു

എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി വോട്ട് വേണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം TM സിദ്ദീഖിന്‍റെ  പരാമർശത്തില്‍ സ്ഥാനാർത്ഥി എം സ്വരാജും പ്രതികരണവുമായെത്തി
എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്നായിരിക്കാം അദ്ദേഹം പറഞ്ഞത് .വർഗീയശക്തികളുടെ വോട്ട് വേണ്ട എന്നത് തന്നെയാണ് നിലപാട് .വർഗീയ ശക്തികളെ മനുഷ്യരായി കാണുന്നില്ല .വർഗീയത കൊണ്ട് നടക്കുന്നവർ മതേതര പാതയിൽ വരണം .നല്ല മനുഷ്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

PREV
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും