സര്‍ക്കാരിന് തിരിച്ചടി; ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയര്‍മാനായി നിയമിച്ച ഉത്തരവ് റദ്ദാക്കി

Published : Jun 03, 2025, 11:42 AM IST
സര്‍ക്കാരിന് തിരിച്ചടി; ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയര്‍മാനായി നിയമിച്ച ഉത്തരവ് റദ്ദാക്കി

Synopsis

സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി അശോക് നൽകിയ ഹർജിയിലാണ് തീരുമാനം.

തിരുവനന്തപുരം: ഡോ. ബി അശോകിന്‍റെ നിയമനം റദ്ദാക്കി സെന്‍ട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ.  ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാനായി നിയമിച്ച സർക്കാർ ഉത്തരവാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്.

സര്‍ക്കാര്‍ നിയമനത്തിനെതിരെ ബി അശോക് നൽകിയ ഹർജിയിലാണ് തീരുമാനം. സർക്കാർ നടപടി നേരത്തെ ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു നടപടി. കേഡർ മാറ്റി നിയമിക്കുമ്പോൾ ഉദ്യോഗസ്ഥന്‍റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. കൃഷിവകുപ്പിന്‍റെ ചുമതലയിലിരിക്കെ ആയിരുന്നു ബി അശോകനെ മാറ്റി നിയമിച്ചത്.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; നിയമ നടപടിക്കൊരുങ്ങി ദിലീപ്, തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും
വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു