VS Achuthanandan : കൊവിഡ് ഭേദമായി, വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു, ഇനി വീട്ടിൽ വിശ്രമം

Published : Jan 24, 2022, 05:18 PM ISTUpdated : Jan 24, 2022, 05:31 PM IST
VS Achuthanandan : കൊവിഡ് ഭേദമായി, വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു, ഇനി വീട്ടിൽ വിശ്രമം

Synopsis

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വീട്ടിലേക്ക് മടങ്ങി. 

തിരുവനന്തപുരം: കൊവിഡ് (Covid 19) ബാധിച്ച് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ (VS achuthanandan) ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടർന്നാണ് വൈകീട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. വീട്ടിൽ വിശ്രമം തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അതിനിടെ മകൻ വിഎ അരുൺകുമാറിനെ കൊവിഡ് ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 21 ആം തിയ്യതിയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ കൂടിയുള്ളതിനാൽ അദ്ദേഹത്തെ വിദ​ഗ്ധ പരിചരണത്തിനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പൊതുപരിപാ‌ടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതെയും കഴിയുകയായ‌ിരുന്നു വിഎസ്. എന്നാൽ അദ്ദേഹത്തെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്. 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ