Thrikkakara By election:' കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം പ്രതീക്ഷിക്കുന്നില്ല'കെ.സുധാകരനെതിരെ സിപിഎം

By Web TeamFirst Published May 19, 2022, 10:29 AM IST
Highlights

.മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്,എന്തും പറയാനുള്ള ലൈസൻസ് ആണോ ചിന്തൻ ശിബിരം നൽകിയത്?ആര് നിയമം ലംഘിച്ചാലും നടപടി എടുക്കേണ്ടവർക്ക് നേരെ അത് എടുക്കും:ഇ.പി.ജയരാജന്‍

കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ,സുധാകരന്‍റെ വിവാദ പരമാര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്ത്.തൃക്കാക്കരയിലെ പരാജയ പരാജയഭിതിക്കും  വെപ്രാളത്തിനും ഇതാണോ പരിഹരാമെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ചോദിച്ചു. തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കി ജയിക്കാമെന്നാണോ കോൺഗ്രസ് കരുതന്നത് ?മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്.എന്തും ആരെയും പറയാം എന്ന നിലയാണോ?.എന്തും പറയാനുള്ള ലൈസൻസ് ആണോ ചിന്തൻ ശിബിരം നൽകിയത്?ഇതിൽ Al CC എന്ത് നിലപാട് സ്വീകരിക്കും.ആര് നിയമം ലംഘിച്ചാലും നടപടി എടുക്കേണ്ടവർക്ക് നേരെ അത് എടുക്കും.കോൺഗ്രസ് തൃക്കാക്കരയിൽ സഭയെ വലിച്ചിഴക്കുന്നു.LDF സ്ഥാനാർത്ഥി വന്നതോടെ UDF വിറച്ചു പോയി.20- 20 നിലപാട് വ്യക്തമാക്കട്ടെ. ഒരു വോട്ടും ആരുടെയും പോക്കറ്റിലല്ല, ജനങ്ങൾ തീരുമാനിക്കട്ടെ.20- 20ക്ക് മുന്നിൽ കോണ്‍ഗ്രസ് ദയാഹര്‍ജിയുമായി നിൽക്കുകയാണ്.പഞ്ചാബിൽ കോൺഗ്രസിനെ തോൽപ്പിച്ച A AP ക്ക് മുന്നിൽ കേരളത്തിൽ സഹായിക്കണമെന്നും പറഞ്ഞ് നിൽക്കുന്നു.കോൺഗ്രസുകാർക്ക് തന്നെ കോൺഗ്രസിനെ വിശ്വാസമില്ല.കോൺഗ്രസ് നിലനിൽപിന് വേണ്ടി BJP യുടെ പുറകെയാണ്.തൃപ്പൂണിത്തുറയും മുഴപ്പിലങ്ങാടും കോൺഗ്രസ് ബി ജെ പിയുടെ വോട്ട് വാങ്ങിയെന്നും ഇയപി.ജയരാജന്‍ കുറ്റപ്പെടുത്തി.

കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം പ്രതീക്ഷിക്കുന്നില്ല

 

മുഖ്യമന്ത്രിക്കെതിരായ  സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ശക്തമായ പ്രതികരണവുമായെത്തി.നേരത്തെ പിണറായിക്ക് വട്ടാണെന്നും സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രി ചെത്തുകാരൻ്റെ മകനാണെന്ന് പറഞ്ഞു, അത് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം പ്രതീക്ഷിക്കുന്നില്ല. അടുത്തത് എന്തെന്ന് അറിയുകയേ വേണ്ടുവെന്നും എം.വി.ജയരാജന്‍ പരിഹസിച്ചു.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം:കെ.സുധാകരനെതിരെ കേസ്

click me!