സി.ഒ.ടി നസീർ വധശ്രമം: എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ സഹായി കസ്റ്റഡിയില്‍

Published : Jun 21, 2019, 08:39 PM IST
സി.ഒ.ടി നസീർ വധശ്രമം:  എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ സഹായി കസ്റ്റഡിയില്‍

Synopsis

നസീറിന് നേരെയുണ്ടായ വധശ്രമത്തിൽ  പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴാണ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കണ്ണൂര്‍: വിവാദമായ സിഒടി നസീർ വധശ്രമ കേസിൽ  സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എഎന്‍ ഷംസീര്‍ എംഎല്‍എയുടെ സഹായിയുമായിരുന്നയാള്‍ കസ്റ്റഡിയില്‍.  എഎൻ ഷംസീർറിന്‍റെ മുന്‍ ഡ്രൈവറായിരുന്ന രാജേഷ് ആണ് അറസ്റ്റിലായത്. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സിപിഎമ്മിനും ഷംസീറിനും വലിയ കുരുക്കാവും.

നസീറിന് നേരെയുണ്ടായ വധശ്രമത്തിൽ  പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴാണ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണെന്നും സംഭവത്തില്‍  എ എൻ ഷംസീര്‍ എംഎൽഎയ്ക്ക് പങ്കുണ്ടെന്നും നസീര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. രാജേഷിനെ അറസ്റ്റിലായതോടെ ഷംസീറിന് നേരെയുള്ള ആരോപണങ്ങള്‍ക്ക് ബലമാവുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ