
പത്തനംതിട്ട: സ്റ്റോപ്പ് മെമോ നൽകിയതിന് പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. ജോലി തെറിപ്പിക്കും എന്നാണ് ഭീഷണി. കടപ്ര മുൻ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം പരുമല ലോക്കൽ സെക്രട്ടറിയുമായ ഷിബു വർഗീസാണ് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഷിബു നിർമ്മിക്കുന്ന മഴവെള്ള സംഭരണി അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയത്. ഇതിന്‍റെ ഭാഗമായാണ് സെക്രട്ടറിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. എന്നാല്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നിയമപരമായ നിർമ്മാണമാണ് നടന്നതെന്നുമാണ് ഷിബു വർഗീസിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam