
ആലപ്പുഴ: പൊതു വഴിയിൽ മദ്യപിച്ച് കലഹിച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അടക്കം ഏഴ് പേര്‍ അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസന്‍, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവ ശങ്കർ, അർജുൻ മണി എന്നിവരാണ് അറസ്റ്റിലായത്.
എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.