'എ സി മൊയ്തീൻ സംശുദ്ധ ജീവിതം നയിക്കുന്ന നേതാവ്', ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം  

Published : Aug 23, 2023, 08:18 PM IST
'എ സി മൊയ്തീൻ സംശുദ്ധ ജീവിതം നയിക്കുന്ന നേതാവ്', ഇഡി റെയ്ഡിനെ അപലപിച്ച് സിപിഎം  

Synopsis

രാജ്യത്ത് പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ദുർബ്ബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാര്‍ നീക്കത്തിൻറെ ഭാഗമായാണ് റെയ്ഡ്.

തിരുവനന്തപുരം : മുൻ മന്ത്രി എ സി മൊയ്തീൻറെ വീട്ടിലെ ഇ ഡി റെയ്ഡിനെ ശക്തമായി അപലപിച്ച് സിപിഎം സെക്രട്ടറിയേറ്റ്. രാജ്യത്ത് പ്രതിപക്ഷത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ദുർബ്ബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാര്‍ നീക്കത്തിൻറെ ഭാഗമായാണ് റെയ്ഡ്. സംശുദ്ധ ജീവിതം നയിക്കുന്ന മൊയ്തിനെ കുറിച്ച് ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം. യുഡിഎഫ് ഇത്തരം ശ്രമങ്ങളെ പിന്തുണക്കുകയാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. 

എ.സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; പരിശോധന നീണ്ടത് 22 മണിക്കൂര്‍

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ റെയ്ഡിന് പിന്നാലെ എ.സി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ടുകൾ എനഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മരവിപ്പിച്ചു. സഹകരണ റജിസ്ട്രാർ, പരാതിക്കാർ, പ്രതികൾ  അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി കരുവന്നൂർ കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എ.സി മൊയ്തീനിനെതിരെ നടപടി തുടങ്ങിയത്. ഇന്നലെ എ.സി മൗയ്തീൻ, മൊയ്തീനിന്‍റെ  ബന്ധു റഹീം അടക്കമുള്ളവരുടെ വീടുകളിലുമായി 6 ഇടങ്ങളിലായിരുന്നു പരിശോധന. പുലർച്ചെവരെ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൊയ്തീന്റെ വീട്ടിൽ നിന്ന് ബാങ്ക് ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിൽ എടുത്തത്. വടക്കാഞ്ചേരിയിലെ മച്ചാട് സർവ്വീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽ  എ.സി മൊയ്തീനിന് 31 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപമുണ്ട്. ഈ അക്കൗണ്ടുകളിലെ പണത്തിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

കരുവന്നൂർ ബാങ്കിൽ നിന്ന് എ.സി മൊയ്തീൻ ആവശ്യപ്പെടുന്നവർക്ക് കോടികളുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ബാങ്കിൽ നിന്ന് വായ്പ സ്വീകരിച്ചവർ, മുൻ മാനേജർ ബിജു കരീം അടക്കമുള്ളവർക്ക് എ.സി മൊയ്തീനുമായി അടുത്ത ബന്ധമുണ്ട്. ബാങ്കിലെ സാമ്പത്തിക ക്രമക്കേട് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എ.സി മൊയ്തീനിനെ പരാതിക്കാരനായ സുരേഷ് അറിയിക്കുകയും  തട്ടിപ്പിന്‍റെ വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ബിജു കരീം അടക്കമുള്ളവർക്കെതിരെ  ഒരു നടപടിയും എ.സി മൊയ്തീൻ സ്വീകരിച്ചിട്ടില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൊയ്തീനുമായി അടുത്ത ബന്ധമുള്ള  അനിൽ സുഭാഷ്, ഷിജു, റഹീം, സതീഷ് എന്നിവരിൽ ചിലർക്ക് സഹകരണ ബാങ്കുകളിൽ 25 ലേറെ അക്കൗണ്ടുകളുണ്ട്. ഇത് ബെനാമി ഇടപാടുകൾക്ക് വേണ്ടിയാണോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. ഈ അക്കൗണ്ട് ഉടമകളുടെ ബാങ്ക് രേഖകളും ഇഡി ഇന്നലെ പിടിച്ചെടുത്തിട്ടുണ്ട്. 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം