
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അടൂരിൽ തുടങ്ങും. രാവിലെ പത്ത് മണിക്ക് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി സന്ദീപ്‌കുമാർ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ 150 പ്രതിനിധികൾ പങ്കെടുക്കും.
ജില്ലയിൽ ഏരിയാ സമ്മേളനങ്ങളിൽ പ്രകടമായ വിഭാഗീയത ഉണ്ടായിരുന്നില്ല. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ മന്ത്രി വീണ ജോർജിനെതിരെ ഉയർന്ന വിമർശനങ്ങൾ ജില്ലാ സമ്മേളനത്തിലും ആവർത്തിക്കും. കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെയുളള ഭരണവും ചർച്ചയാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് കെപി ഉദയഭാനു തന്നെ തുടരാനാണ് സാധ്യത. വീണ ജോർജിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകാൻ സാധ്യത ഇല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam