ആഴക്കടൽ മത്സ്യബന്ധന കരാർ ഉദ്യോഗസ്ഥ വീഴ്ച; എസ്ആർപി

By Web TeamFirst Published Feb 23, 2021, 12:57 PM IST
Highlights

യു ഡി എഫ് ഓരോ ദിവസവും ഓരോ കളളക്കഥകളുമായി വരുന്നതാണ്. ഈ വിവാദം ജനം തള്ളിക്കളയും.  മത്സ്യ തൊഴിലാളികളെ നിജസ്ഥിതി ബോധ്യപ്പെടുത്തുമെന്നും എസ് ആർ പി പറഞ്ഞു. 
 

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്ന് സിപിഎം പിബി അം​ഗം എസ് രാമചന്ദ്രൻ പിള്ള. ഇ.എം.സി.സി യുമായുളള എല്ലാ കരാറുകളും റദ്ദാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ഓരോ ദിവസവും ഓരോ കളളക്കഥകളുമായി വരുന്നതാണ്. ഈ വിവാദം ജനം തള്ളിക്കളയും.  മത്സ്യ തൊഴിലാളികളെ നിജസ്ഥിതി ബോധ്യപ്പെടുത്തുമെന്നും എസ് ആർ പി പറഞ്ഞു. 

അതേസമയം, ആഴക്കടൽ മൽസ്യബന്ധന കരാറിൽ ഏർപ്പെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ആര് നൽകിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദിച്ചു. മറ്റ് രാജ്യങ്ങളുമായി കരാർ ഏർപ്പെടാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുവാദം തേടണം.  ഒട്ടക പക്ഷിയുടെ നയമാണ് സംസ്ഥാന സർക്കാരിനെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Read Also: ആഴക്കടൽ മത്സ്യബന്ധനം: കരാറിൽ ഏർപ്പെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ആര് നൽകിയെന്ന് വി മുരളീധരൻ...
 

click me!