'ബാലഗോകുലം പരിപാടിയിൽ കോഴിക്കോട് മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റ്? സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയം '

Published : Aug 08, 2022, 03:39 PM ISTUpdated : Aug 08, 2022, 03:41 PM IST
'ബാലഗോകുലം പരിപാടിയിൽ കോഴിക്കോട് മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റ്? സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയം '

Synopsis

സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന്‍റെ  പേരിൽ അവർക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം;സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന്‍റെ  പേരിൽ കോഴിക്കോട് മേയർക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ ,സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റ്?.സിപിഎമ്മിന്‍റെ  ഇരട്ട നീതിയുടെ ഉദാഹരണമാണിത്.മുസ്ലീം സംഘടനകളുടെ എതിർപ്പിനെ ഭയന്നാണ് സർക്കാരിന്‍റെ  എല്ലാ തീരുമാനവും.നടപടിയെടുത്ത് മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനാണ് ശ്രമമെന്നാണ് പറയുന്നത് മുസ്ലീം സംഘടനകളുടെ എതിർപ്പ് ഉയർന്നപ്പോഴാണ് ശ്രീറാമിനെ മാറ്റിയത്.സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനം.ന്യൂനപക്ഷ വർഗീയതയെ സിപിഎം താലോലിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് അംഗീകരിക്കില്ല,പരസ്യമായി തള്ളിപ്പറയുന്നു' സിപിഎം

 

കോഴിക്കോട്:മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വം.ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമാണ്.പാർട്ടി ഒരിക്കലും ഇത് അംഗീകരിക്കില്ല  കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്.പ്രസ്താവനയില്‍ പറയുന്നത്...

കോഴിക്കോട് കോർപറേഷൻ  മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ്  നിയന്ത്രണത്തിലുള്ള സംഘടന  സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല ഇക്കാര്യത്തിലുള്ള  മേയറുടെ സമീപനം സി.പി.ഐ.(എം )എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത്  സി.പി.ഐ.എം. ന്  ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു.

 

'ബാലഗോകുലത്തിന്‍റെ ചടങ്ങില്‍ മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവർ ' ബി ജെ പി

ബാലഗോകുലത്തിന്‍റെ പരിപാടില്‍ കോഴിക്കോട് മേയര്‍ പങ്കെടുത്തത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി   ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ രംഗത്ത്.മേയർക്ക് പൂർണ പിന്തുണ.മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണ്.ഇത്അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിക്കും .നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത് .വ്യത്യസ്ഥ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.സിപിഎമ്മും അതിനെ എതിർക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

യുവമോർച്ച തിരംഗ് യാത്രയിൽ ദേശീയ പതാകയെ അവഹേളിച്ചെന്ന് യൂത്ത് കോൺഗ്രസ്, പരാതി 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ