അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടരുന്നു, ആരിഫ് എംപി വിവരങ്ങള്‍ കൈമാറി

By Web TeamFirst Published Jul 25, 2021, 2:12 PM IST
Highlights

പ്രാദേശിക നേതാക്കളിൽ നിന്നുള്ള വിവരങ്ങളാണ് ഇന്ന് പ്രധാനമായും തേടുന്നത്. ഏരിയാ, ലോക്കൽ കമ്മിറ്റി നേതാക്കളുമായുള്ള ആശയവിനിമയം പുരോഗമിക്കുകയാണ്. 

ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സിപിഎം അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് രണ്ടാം ദിവസവും തുടരുന്നു. എഎം ആരിഫ് എംപി കമ്മീഷന് മുന്നിലെത്തി വിവരങ്ങൾ കൈമാറി.  പ്രാദേശിക നേതാക്കളിൽ നിന്നുള്ള വിവരങ്ങളാണ് ഇന്ന് പ്രധാനമായും തേടുന്നത്.  ഏരിയാ, ലോക്കൽ കമ്മിറ്റി നേതാക്കളുമായുള്ള ആശയവിനിമയം പുരോഗമിക്കുകയാണ്. 

നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്സിലെ വിവരങ്ങൾ കമ്മീഷൻ ശേഖരിച്ചു. ആരോപണ വിധേയനായ ജി സുധാകരനും പരാതിക്കാരനായ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമും ഇന്നലെ പാർട്ടി കമ്മീഷന് മുന്നിൽ ഹാജരായിരുന്നു.  ആലപ്പുഴ  ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും കമ്മീഷൻ അംഗങ്ങളായ എളമരം കരീമും, കെ തോമസും പങ്കെടുക്കും. അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജി സുധാകരനതിരെ നടപടി വേണമോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുക.

 


 

click me!