
തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ. സംഭവത്തിൽ കട അടയ്ക്കണമെന്ന പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിപിഎം പ്രവർത്തകർ. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വരുന്നു. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും ആരോപണവുമായി സിപിഎം രംഗത്തെത്തി.
അതേസമയം പണവും മദ്യവും കിറ്റും നൽകി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നുവെന്ന് വി എസ് സുനിൽ കുമാർ. ബിജെപി 2024ൽ നടത്തിയ കാര്യം വീണ്ടും നടത്തുന്നു. നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണ് നടത്തുന്നത്. സൂപ്പർ മാർക്കറ്റ് മുതലാളിമാരെ സ്വാധീനിക്കുന്നു. പെട്ടിയിൽ പണവുമായാണ് കേന്ദ്ര നേതാക്കൾ വരുന്നതെന്നും വിഎസ് സുനിൽകുമാർ ആരോപിച്ചു. ഉടൻ പരാതി നൽകുമെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം രാധാകൃഷ്ണൻ എന്നയാൾ പറഞ്ഞിട്ട് വിഷുവിനായി തയ്യാറാക്കിയ കിറ്റ് എന്നാണ് കടയുടമ പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ പിറകിലാണ് കിറ്റുകൾ തയ്യാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകൾ തയ്യാറാക്കിവച്ചതിൽ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam