തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം ആരോപണം

Published : Mar 23, 2026, 04:35 PM ISTUpdated : Mar 23, 2026, 05:53 PM IST
letter

Synopsis

കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് ബിജെപിയുടെ സീൽ ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീലെന്ന് സിപിഎം. കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഈമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിൽ കേരള ബിജെപിയുടെ സീൽ പതിച്ചിരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സിപിഎം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്തിലാണ് ബിജെപിയുടെ സീൽ ഉള്ളത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമർശനത്തോടെയാണ് സിപിഎം ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്ന ആരോപണം ദേശീയതലത്തിൽ സജീവമായി സിപിഎം ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് ഇപ്പോൾ ഇത്തരത്തിലൊരു ആരോപണവുമായി സിപിഎം മുന്നോട്ട് വന്നിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സത്യത്തില്‍ ആരൊക്കെ തമ്മിലാണ് 'ഡീല്‍'? സിപിഎമ്മും ബിജെപിയും എന്തുകൊണ്ട് കൂടുതല്‍ സംശയനിഴലിലാവുന്നു
ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്ന് പി വി അൻവർ; റോഡ് വികസന പ്രവര്‍ത്തനങ്ങളായിരിക്കും തന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവുകയെന്ന് പി എ മുഹമ്മദ് റിയാസ്