പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്ന ശേഷം, ആത്മകഥാ വെളിപ്പെടുത്തൽ നടപടിയെ സ്വാധ‌ീനിച്ചിട്ടില്ലെന്നും സിപിഎം

Published : Jun 16, 2026, 09:26 AM IST
padmakumar

Synopsis

ശബരിമല സ്വർണ്ണകൊള്ളക്കേസിൽ പ്രതിയായ എ പദ്മകുമാറിന്റെ സസ്പെൻഷനിൽ കുറ്റപത്രം വന്ന ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സിപിഎം. ആത്മകഥാ വെളിപ്പെടുത്തൽ ഭീഷണി നടപടിയെ സ്വാധീനിച്ചിട്ടില്ലെന്ന് പാർട്ടി വിശദീകരിക്കുമ്പോഴും, കടുത്ത നടപടിയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം ഇതാണെന്ന് അഭ്യൂഹങ്ങളുണ്ട്.

 

തിരുവനന്തപുരം : ശബരിമല സ്വർണ്ണകൊള്ളകേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവുമായ എ പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നാണ് വിശദീകരണം. ആത്മകഥാ വെളിപ്പെടുത്തൽ നടപടിയെ സ്വാധ‌ീനിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം.

നേരത്തെ കടുത്ത നടപടിയുണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നും പുറത്താക്കാനുണ്ടായ തീരുമാനം സസ്പെൻഷനിൽ ഒതുക്കിയതിന് കാരണമിതാണെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.

ശബരിമല കേസിന്റെ സമയങ്ങളിലെല്ലാം പത്മകുമാറിനെ ന്യായീകരിച്ച് കരുതലോടെ പ്രതികരിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പിന്നീട്, പത്മകുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താൻ ശക്തമായ നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നിരവധി നേതാക്കൾ യോഗത്തിൽ വാദിച്ചിരുന്നു. എന്നാൽ പത്മകുമാറിന്റെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തൽ ഭീഷണിയെ തുടർന്ന് സെക്രട്ടറിയേറ്റ് സസ്പെൻഷൻ തീരുമാനത്തിലേക്ക് മാറുകയും ഇത് പിന്നീട് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേവസ്വം മന്ത്രിയുടെ കത്ത് മേശപ്പുറത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന്; വിവാദ നിയമനങ്ങൾ പുനപരിശോധിക്കുമോ?
ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയോ? അൻസിബ ഹസന്‍റെ പരാതിയിൽ ശ്വേത മേനോന്‍റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്