ഏക സിവിൽ കോഡ്: സിപിഎം എതിർപ്പ് മല എലിയെ പ്രസവിച്ച പോലെ, നിലവിലെ നിലപാട് ബൂമറാങ്ങ് ആകുമെന്ന് കെ സുരേന്ദ്രന്‍

Published : Jul 12, 2023, 12:10 PM ISTUpdated : Jul 12, 2023, 12:37 PM IST
ഏക സിവിൽ കോഡ്: സിപിഎം എതിർപ്പ് മല എലിയെ പ്രസവിച്ച പോലെ, നിലവിലെ നിലപാട് ബൂമറാങ്ങ് ആകുമെന്ന് കെ സുരേന്ദ്രന്‍

Synopsis

 ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത,പരിഹരിക്കാത്ത നിലപാടാണ് മുഖ്യമന്ത്രിക്ക്.   മുഖ്യമന്ത്രി രാജിവെച്ച്  പകരം മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

കോഴിക്കോട്:ഏക സിവിൽ കോഡിനെതിരായ സിപിഎം എതിർപ്പ് മല എലിയെ പ്രസവിച്ച പോലെയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.ഏക സിവിൽ കോഡ് സി പി എമ്മിന് ബൂമറാങ്ങ് ആവും.നേരത്തെ ഏക സിവിൽ കോഡിനെ  അനുകൂലിച്ച സിപിഎമ്മിന് ഇപ്പോഴത്തെ നിലപാട് തിരിച്ചടിയാവും. സിപിഎം സെമിനാർ ലീഗിനെ ചാക്കിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് .അത് ലീഗ് മനസിലാക്കിയിട്ടുണ്ട്. മതമൗലിക വാദികൾക്ക് ഊർജം പകരാൻ മാത്രമേ അത് ഉപകരിക്കൂ.ഏക സിവിൽ കോഡിന്‍റെ  പേരിൽ ധ്രുവീകരണം ഉണ്ടാക്കി പഴയതു പോലെ സിപിഎമ്മിന് ഗുണം  ഉണ്ടാക്കാനാവില്ല. പുരോഗന പരമായ ചിന്താഗതിയാണതെന്നും അദ്ദേഹം പറഞ്ഞു.

ഏകസിവില്‍കോഡിനെതിരെ  വലിയ പ്രചാരണം നടക്കുമ്പോഴും സാധാരണ ജനങ്ങളുടെ പ്രശ്നം ആരും കാണുന്നില്ല. ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാത്ത, പരിഹരിക്കാത്ത നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്.. അതിനാൽ  മുഖ്യമന്ത്രി രാജിവെച്ച് ഒഴിഞ്ഞ് പകരം മറ്റാരെയെങ്കിലും ചുമതല ഏൽപ്പിക്കണം.സംസ്ഥാനത്ത്  ഗുരുതര ഭരണ പ്രതിസന്ധിയാണുള്ളത്.. 150 ദിവസമായി മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നു. വിദേശത്ത് പോയാൽ സാധാരണ മാധ്യമങ്ങളെ കാണാറുണ്ട്.  അതുണ്ടായില്ല. പകർച്ചപനി വ്യാപകമായിട്ടും മുഖ്യമന്ത്രി ജനങ്ങളോട് സംവദിച്ചില്ല. സംസ്ഥാനത്ത് മാലിന്യ കൂമ്പാരം നിറഞ്ഞു . അവ നീക്കാൻ നടപടിയില്ല. ആവശ്യത്തിന് ഡോക്ടർമാരോ മരുന്നോ ഇല്ല. മുഖ്യമന്ത്രി പൂർണ്ണമായും കളമൊഴിഞ്ഞു. മന്ത്രിസഭ യോഗ തീരുമാനങ്ങൾ പോലും വിശദീകരിക്കുന്നില്ല. മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി..

ഏക സിവിൽ കോഡ്: ഇന്ത്യയുടെ ബഹുസ്വരത തകർക്കും, ലക്ഷ്യം ധ്രുവീകരണം; നിയമ കമ്മീഷന് മുസ്‌ലിം ലീഗിന്റെ മറുപടി

ഏക സിവിൽ കോ‍ഡ്: പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിച്ചു, ബിജെപി അവസരവാദ രാഷ്ടീയത്തിന് ഇല്ല

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ