മന്ത്രി വീണ ജോർജിനെതിരായ വിമർശനത്തിൽ സിപിഎമ്മിൽ നടപടി; ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി, ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

Published : Aug 14, 2025, 10:39 AM IST
Veena george

Synopsis

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോ​ഗ്യമന്ത്രക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സിപിഎമ്മിൽ നടപടി. ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയും ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെന്റ് ചെയ്തുമാണ് പാർട്ടി നടപടിയെടുത്തത്. സിഡബ്ല്യുസി മുൻ ചെയർമാൻ അഡ്വ എൻ രാജീവിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ആയിരുന്ന പിജെ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്. ഒരു വിഭാഗം നേതാക്കൾ ചേർന്ന് നടപടി വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് സൈബർ പോര് രൂക്ഷമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ ആയിരുന്നു പരസ്യ വിമർശനം. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോ​ഗ്യമന്ത്രക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ