പലസ്തീൻ ജനതക്ക് സ്വന്തം ഭൂമി നൽകണം,രക്ത കുരുതി അവസാനിപ്പിക്കണം,കേരളത്തില്‍ സിപിഎം കൂട്ടായ്മ സംഘടിപ്പിക്കും

Published : Oct 13, 2023, 05:12 PM ISTUpdated : Oct 13, 2023, 05:14 PM IST
പലസ്തീൻ ജനതക്ക് സ്വന്തം ഭൂമി നൽകണം,രക്ത കുരുതി അവസാനിപ്പിക്കണം,കേരളത്തില്‍ സിപിഎം കൂട്ടായ്മ സംഘടിപ്പിക്കും

Synopsis

പലസ്തീൻ ജനതക്ക് സ്വന്തമായ രാജ്യം വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം പോലും നടപ്പായില്ല.ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍

തിരുവനന്തപുരം:മധ്യേഷ്യയിൽ ഏറെ കാലമായി പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് ഇപ്പോഴത്തെ ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ എത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു  .പലസ്തീൻ ജനതക്ക് സ്വന്തമായ രാജ്യം വേണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആവശ്യം പോലും നടപ്പായില്ല.സിപിഎം കേന്ദ്ര കമ്മിറ്റി ഇക്കാര്യം വിശദമായി ചർച്ച ചെയ്തു.വെസറ്റ് ബാങ്കിൽ മാത്രം 200 ലധികം പേരെ ഇസ്രയേൽ കൊലപ്പെടുത്തി.ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുന്നു.രണ്ടു ഭാഗത്തും വലിയകുരുതിയാണ് നടന്നത്.ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം പരിഹാരമല്ല.മധ്യേഷ്യയിൽസമാധാനം ഉറപ്പു വരുത്തണം.ഈ മാസം  20 മുതൽ ഏര്യ തലങ്ങളിൽ വലിയ കൂട്ടായ്മ സിപിഎം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്‍റേത് കടന്നുകയറ്റം; കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനുള്ളിൽ നാട് വിടാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചു. നിർദേശം അവഗണിച്ച് മേഖലയിൽ തന്നെ തുടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യരെ ഒറ്റയടിക്ക് ഒഴിപ്പിക്കാനുള്ള ഇസ്രയേൽ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ വിമർശിച്ചു.  ഹമാസിന്‍റെ  പിടിയിലുള്ള 150 ബന്ദികളിൽ 13 പേർ ഇസ്രയേൽ  ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചു. ഗാസയിൽ ഇസ്രയേലിന്‍റെ  ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. 

ഇസ്രയേലിനെ തൊട്ടാൽ പൊള്ളും, ഒറ്റ വിളിയിൽ ഓടിയെത്തുന്ന അമേരിക്ക; ഈ ദൃ‍‌ഢബന്ധത്തിന്‍റെ കാരണങ്ങൾ, ചരിത്രമറിയാം

PREV
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി