
തിരുവനന്തപുരം : വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമർശനം തുടരാൻ ഗവർണറും സർക്കാരും.ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനം ഗവർണർ ആവർത്തിക്കും.വിവാദ ബില്ലുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കാൻ തന്നെ ആണ് നീക്കം.അതേ സമയം ഗവർണ്ണറേ രാഷ്ട്രീയമായി നേരിടാൻ ആണ് സിപിഎം തീരുമാനം. ആർഎസ്എസ് ബന്ധം തുടർന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമ വഴി അടക്കം ആലോചിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam